യേശുവിൻറെ ഒന്നാം മരണം ജഡത്തിൽ നന്മതിന്മ പ്രവർത്തിച്ച് ദൈവത്തെ പ്രീതിപ്പെടുത്താനുള്ള സ്വയത്തിൻറെ ജീവനില്ലാത്ത അവസ്ഥ ആയിരുന്നു. യേശുവിൻറെ രണ്ടാം മരണം മതത്തിൻറെ അടിച്ചമർത്തലിൽ സ്വാതന്ത്രമില്ലാതെ പാപത്തിൽ ആയിരുന്ന ജനങ്ങളുടെ അതിക്രമണങ്ങളെ തന്നിൽ വഹിച്ചു അവരെ സ്വാതന്ത്രത്തിലേക്ക് നയിച്ചപ്പോൾ തനിക്കുണ്ടായ പീഡനങ്ങളും, തന്നിൽ നിക്ഷിപ്തമായ ദൈവീകപദ്ധതികളിൽ മുന്നേറാനാവാതെ പ്രവർത്തനക്ഷമത നശിപ്പിക്കുന്ന മതനേതാക്കന്മാർ ആസൂത്രണം ചെയ്ത നിശ്ചലാവസ്ഥയുമാണ് ക്രൂശിലെ മരണം. യേശുവിൻറെ അടക്കവും ഉയിർപ്പും രണ്ടാമത്തെ മരണത്തിൽ നിന്നായിരുന്നു. ഈ മരണവും അടക്കവും ഉയർപ്പും ഒരു സംഭവമല്ല നിരന്തരം സംഭവിച്ച […]
നിങ്ങൾ അറിയാത്തൊരു കുരിശ്
യേശുവിൻറെ കാലഘട്ടത്തിൽ നിലനിന്നിരുന്ന ഒരു ശിക്ഷാരീതിയായിരുന്നു ക്രൂശീകരണം. ക്രൂശീകരണം യഹൂദൻറെ അല്ല റോമാക്കാരുടെ ശിക്ഷാവിധി ആയിരുന്നു. അതിനെ ആസ്പദമാക്കിയാണ് ചില ആത്മീയ സത്യങ്ങൾ വേദപുസ്തകത്തിൽ പ്രതിബാധിച്ചിരിക്കുന്നത്. ആ സത്യങ്ങൾ മനസിലാക്കാൻ ഉല്പത്തിമുതൽ സഞ്ചരിക്കേണ്ടതായുണ്ട്. ദൈവം പറഞ്ഞു നന്മയുടെയും തിന്മയുടെയും അറിവിൻറെ വൃക്ഷത്തിൻറെ ഫലം മനുഷ്യന് ആവശ്യമില്ല. നന്മയുടെയും തിന്മയുടെയും അറിവ് എന്ന് നിന്നിൽ കയറുന്നുവോ അന്ന് നീ മരിക്കും. എന്തായിരുന്നു ഈ കല്പനകൊണ്ട് ദൈവം ഉദേശിച്ചത്? ആദാമിൻറെ മരണം നന്മയുടെയും തിന്മയുടെയും അറിവ് എന്നത് കല്പനകൾ ആണ്. […]
പ്രായോഗിക വിശ്വാസം
വിശ്വാസത്തിന്റെ പ്രവർത്തനം വിശ്വാസത്തിൻറെ പ്രവർത്തനം 3 Dimensional ആയ ഒന്നാണ്. അതായതു – ഒരു Strong Need ഉണ്ടായിരിക്കണം ഒരു Operational Platform ഉണ്ടായിരിക്കണം ഒരു Royal Command പുറപ്പെടുവിക്കണം ഒരു Strong Hold Need ഉണ്ടെങ്കിൽ മാത്രമേ വിശ്വാസത്തിന്റെ പ്രവൃത്തി വെളിപ്പെടുകയുള്ളു. ഒരു സൗഖ്യമാകാം, 5000 പേർക്കുവേണ്ടുന്ന ആഹാരമാകാം, ഇളകിമറിയുന്ന കാറ്റുംകോളുമാകാം, മരണകരമായ ദിവസങ്ങളായി ജീർണ്ണിച്ചുതുടങ്ങിയ വിഷയമാകാം, ഇത്തരത്തിലുള്ള ഏതേലും ഒരു Critical Need ൽ ആണ് വിശ്വാസത്തിന്റെ പ്രവൃത്തിവെളിപ്പെടുന്നത്. വിശ്വാസത്തിൻറെ പ്രവർത്തി വെളിപ്പെടാനുള്ള ഒരു […]
വിശ്വാസത്തിൻറെ പ്രായോഗികത
പലപ്പോഴും വിശ്വാസം ഒരു വിശ്വാസമായി മാത്രം നിലനിൽക്കുകയാണ് പതിവ്. പലരിലും വിശ്വാസം പ്രവർത്തികമണ്ഡലത്തിൽ സജ്ജമാകുന്നത് കാണാറില്ല. ഇന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നത് എങ്ങനെ വിശ്വാസം പ്രവർത്തിയായി പരിണമിക്കും എന്നതിനെക്കുറിച്ചാണ്. നിൻറെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ നമ്മോടു പലരും പറയുന്നതും, അത് നാം തന്നെ മറ്റുള്ളവരോട് പറയുന്നതുമാണ്. എന്നാൽ എങ്ങനെയാണു നിൻറെ വിശ്വാസം നിന്നെ രക്ഷിക്കുന്നത് എന്ന് അറിയാത്തതിനാൽ, പലപ്പോഴും അതുനടക്കില്ല എന്ന് പറയുന്നതിന് പകരം വിശ്വാസത്തിൻറെ തലയിൽ ആ വിഷയത്തെ കൊണ്ടിടുകയാണ് നമ്മുടെ പതിവ്. എന്നാൽ നിൻറെ […]
വിശ്വാസമോഅതോ വിധിയോ?
ഒരു സ്ഥലത്തു മൂന്ന് കർഷകർ ഉണ്ടായിരുന്നു. പതിവ് പോലെ തങ്ങളുടെ കൃഷിപാടത്തു നെൽകൃഷി ചെയ്യാനായി വിത്ത് വിതകുകയും അതിൽ നിന്നുണ്ടായ തൈകൾ നടുകയും ചെയ്തു. നെൽച്ചെടികൾ വളർന്നു കതിർ ഉണ്ടാനുള്ള സമയം അടുത്തപ്പോഴാണ് ന്യുനമർദ്ദം കാരണം വലിയ മഴ വരുന്നുണ്ട് എന്നുള്ള മുന്നറിയിപ്പ് കാലാവസ്ഥ കേന്ദ്രത്തിൽ നിന്നും ഉണ്ടായത്. മാത്രവുമല്ല നെല്ല് കൃഷിചെയ്ത കർഷകർ അടുത്തുള്ള കനാലിലേക്ക് വെള്ളം വാർന്നുപോകാനായുള്ള വലിയ ചാല് നിർമ്മിക്കണം എന്നുള്ള അറിയിപ്പും ഉണ്ടായി. വെള്ളം വാർന്നുപോകാനുള്ള ചാല് നിർമ്മിച്ചില്ലങ്കിൽ മഴ കൂടിയാൽ […]
പത്ത് കല്പനകൾ
യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത് യഹോവ എന്നതല്ല യാഹ് വെഹ് (YahWeh) എന്നതാണ് ശരിയായ വാക്ക്. യാഹ്‌വെഹ് എന്നത് ഓരോ വ്യക്തിയിലേയും മൂക്കിലേക്ക് ഊതി കയറ്റിയ ജീവാത്മാവായ ദൈവാംശം ആണ്. ഓരോ വ്യക്തിയിലും ഇരിക്കുന്ന ആ ദൈവാംശത്തിലൂടെ മാത്രമേ പ്രപഞ്ചസൃഷ്ടാവിൻനെ ആസ്വദിക്കാനാകുകയുള്ളൂ. എന്നാൽ യഹോവ എന്നത് യാഹ്‌വെഹ് എന്നവാക്കിന് പകരം പിന്നത്തേതിൽ മതവക്താക്കൾ തിരുകികയറ്റിയ യഹൂദന്മാരുടെ ഒരു ഗോത്രദൈവത്തിൻറെ പേരാണ്. സത്യവും മിഥ്യയും നാം തിരിച്ചറിയണം. നമ്മുടെ ഉള്ളിൽ അക്കിത്തന്ന […]
യേശു പഠിപ്പിച്ച പ്രാർത്ഥന
യഥാർത്ഥ പ്രാർത്ഥനയ്ക്ക് രണ്ടു തലങ്ങൾ (Dimensions) ഉണ്ട്. ദൈവവുമായി ലയിച്ചു ചേർന്ന് ഒന്നാകുന്ന അവസ്ഥ (ധ്യാനം) സംഭവിക്കേണ്ടുന്നത് എന്താണോ അത് ക്രീയാത്മക തയോടെ ചിന്തിച്ചു വിശ്വാസത്തോടെ അധികാരത്തോടെ പ്രഖ്യാപിക്കുക എന്നത് (വാഴ്ച) ഈ രണ്ടു പ്രാർത്ഥന രീതികളാണ് യേശുവിന്റെ ജീവിതത്തിൽ കാണുവാനായി കഴിയുന്നത്. യേശുവാണല്ലോ ക്രിസ്തീയ നായകൻ, മാത്രവുമല്ല യേശുവിനെപോലെ (യേശുവിൻറെ ജീവിതം പോലെ) സകലത്തിലും വളരുക എന്നതാണല്ലോ ജീവിത ലക്ഷ്യം. അങ്ങനെയാണെങ്കിൽ നമ്മുടെയും ജീവിതത്തിൽ യേശുവിൽ ഉള്ളതുതന്നെ ഉണ്ടാകണം, ഇല്ലാത്തതു മാറ്റപ്പെടുകയും വേണം. ധ്യാനം: പ്രാർത്ഥനയുടെ […]