• kgmnj73@gmail.com
  • +94 9726 8898
Guru MKG
Guru MKG
  • Home
  • Courses
  • Gospel
  • eBooks
  • Shop
  • Pages
    • Story
    • Instructor Profile
  • Contact
  • 0
  • Login
  • |
  • Register
    • Login
    • Register
Guru MKG
  • Home
  • Courses
  • Gospel
  • eBooks
  • Shop
  • Pages
    • Story
    • Instructor Profile
  • Contact

BLISS SPIRITUAL MEDITATION

Guru MKG > GOM > Spiritual > BLISS SPIRITUAL MEDITATION
Manoj KG
  • Manoj KG
  • March 12, 2025July 21, 2025
  • 1 Comment on BLISS SPIRITUAL MEDITATION
  • Spiritual

What is Spirituality

ആത്മീയത ആത്മാവിനെ സംബന്ധിക്കുന്ന കാര്യമാണ്,  അത് ഒരിക്കലും ശാരീരികമോ മാനസികമോ അല്ല. ശാരീരിക ബോധത്തെയും മാനസിക ബോധത്തെയും അപലമാക്കികൊണ്ട് ആത്മബോധത്തെ ഉണർത്തി ആത്മാവിൽ ജീവിക്കാൻ സാധിക്കുന്ന നിലവാരമാണ് ആത്മീയത.

ഇവിടെ ആത്മാവ് മനസിനെയും ശരീരത്തെയും ദിവ്യജ്ഞാനത്താൽ നിയന്ത്രികയും നയിക്കുകയും ചെയ്യുന്ന ഉന്നതമായ ജീവിത നിലവാരമാണ് ഉണ്ടാകുക.

ഭൗമതലത്തിൽ നിന്നും പഞ്ചേദ്രിയങ്ങളിലൂടെ ആർജ്ജിച്ചെടുത്ത ഭാഗികമായ അറിവിലൂടെയും ലഭിച്ച ജീവിത പരിചയങ്ങളിലൂടെയും ആചാരാനുഷ്ടാനങ്ങളിലൂടെയും നന്മതിന്മകളുടെ ഭൗമബോധത്തിൽ ജീവിക്കുന്ന നിലവാരമില്ല,  മറിച്ചു ജന്മനാ ഉള്ളിൽ നിറച്ചിരിക്കുന്ന ആത്മജ്ഞാനത്തെയും ആത്മബോധത്തെയും തൊട്ടുണർത്തി ആ ബോധോതയത്തിൽ പ്രതിസന്ധികളെയും പ്രതികൂലങ്ങളെയും കാൽകീഴെയാക്കി രാജകീയമായി വാഴുന്ന ജീവിതം.

What is Meditation

ശരിയായ ധ്യാനം എന്നാൽ ആദിമമായ യഥാർത്ഥമായ അവസ്ഥയിൽ ഒട്ടും കലർപ്പില്ലാതെ ആകുക ആയിരിക്കുക എന്നതാണ്.

എന്തെങ്കിലും പാകപ്പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടുകയും ഉത്തമമായ ശുഭമായ സമ്പൂർണ്ണമായ അവസ്ഥ കൈവരിക്കുകയുമാണ് ആദ്യഘട്ടത്തിൽ ധ്യാനത്തിൽ സംഭവിക്കേണ്ടത്.

അതിന് ശേഷം ആ സമ്പൂർണ്ണമായ യഥാർത്ഥ അവസ്ഥയിൽ എത്രത്തോളം ആയിരിക്കുവാൻ സാധിക്കുമോ അതാണ് ധ്യാനം.

What is Body Meditation

ശരീരത്തെ ക്ഷീണമോ രോഗമോ ഇല്ലാതെ സമ്പൂർണ്ണമായ ആരോഗ്യത്തിൽ തുടരാൻ അനുവദിക്കുന്നതാണ് ശരീരധ്യാനം.

എന്തെങ്കിലും അനാരോഗ്യം ഉണ്ടായിട്ടുണ്ടെങ്കിൽ ശാരീരിക അസ്വാസ്ഥ്യങ്ങൾ`ഉണ്ടെങ്കിൽ അത് പരിഹരിക്കപ്പെടുകയും സമ്പൂർണ്ണമായ ആരോഗ്യം കൈവരിക്കുകയുമാണ് ആദ്യഘട്ടത്തിൽ ശരീരധ്യാനത്തിൽ സംഭവിക്കേണ്ടത്.

അതിന് ശേഷം ആ സമ്പൂർണ്ണമായ ആരോഗ്യാവസ്ഥയിൽ എത്രത്തോളം ആയിരിക്കുവാൻ സാധിക്കുമോ അതാണ് ശാരീരികധ്യാനം.

What is Mind Meditation

ആകുലതകൾ ഇല്ലാതെ വൈഷമ്യങ്ങൾ ഇല്ലാതെ സമാധാനപരമായി ശാന്തതയിൽ തുടരാൻ അനുവദിക്കുന്നതാണ് മാനസികധ്യാനം. എന്തെങ്കിലും വിഷാദമോ ആകുലതയോ ഉൽക്കണ്ഠയോ ഭയമോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടുകയും സമ്പൂർണ്ണമായ മാനസിക ആരോഗ്യം കൈവരിക്കുകയുമാണ് ആദ്യഘട്ടത്തിൽ മാനസികധ്യാനത്തിൽ സംഭവിക്കേണ്ടത്. അതിന് ശേഷം ആ സമ്പൂർണ്ണമായ മാനസിക ആരോഗ്യാവസ്ഥയിൽ എത്രത്തോളം സന്തോഷമായി സമാധാനമായി ആയിരിക്കുവാൻ സാധിക്കുമോ അതാണ് മാനസികധ്യാനം.

What is Spirit Meditation

ഭൂരിഭാഗം മനുഷ്യരിലും ജനനം മുതൽ മരണംവരെ സജീവമല്ലാത്ത അജ്ഞാതമായി തുടരുന്ന ഒന്നാണ് മനുഷ്യൻറെ ആത്മാവ്.

പലവിധത്തിലും ആത്മാവിനെ സജീവമാക്കാൻ കഴിയുമെങ്കിലും ഏറ്റവും പരമപ്രധാനവും ഉത്തമവുമായ മാർഗ്ഗം ആത്മസാക്ഷാത്കാരം സിദ്ധിച്ച ഒരു ഗുരുവിൽ നിന്നും ദീക്ഷ സ്വീകരിക്കുന്നതിലൂടെയാണ്.

അനന്തരം ആത്മാവിൻറെ ആ സജ്ജീവാവസ്ഥയിൽ നിരന്തരം ആയിരിക്കുന്നതാണ്  ആത്മധ്യാനം.

What is BLISS SPIRITUL MEDITATION

ആത്മാവിൻറെ സജ്ജീവാവസ്ഥയിൽ നിരന്തരം ആയിരിക്കുന്ന ആത്മധ്യാനത്തിലൂടെ മനസിനെയും ശരീരത്തെയും ഒരുപോലെ നിയന്ത്രിച്ചു ആത്മശക്തിയാൽ അമാനുഷികമായ ദിവ്യജ്ഞാനത്തിൽ ജീവിക്കാൻ പ്രാപ്തമാക്കുന്നതാണ് ബ്ലിസ് സ്പിരിച്യുൽ മെഡിറ്റേഷൻ.

പരിമിതവും ഭാഗികവുമായ ആർജ്ജിച്ച അറിവുകളാൽ ജീവിക്കുന്ന കേവലം മാനുഷിക ജീവിത നിലവാരത്തിൽ നിന്നും മാറി, ഉന്നതമായ ആത്മജ്ഞാനത്താൽ ഭൗമനിയമവാലികൾ ഭേദിച്ചുകൊണ്ട് ഏഴ് മാനങ്ങൾക്കും അപ്പുറം സഞ്ചരിച്ച് മോക്ഷപ്രാപ്തിയിൽ എത്തിച്ചേരാനാണ് ബ്ലിസ് സ്പിരിച്യുൽ മെഡിറ്റേഷൻ പ്രാപ്തമാക്കുന്നത്.

സ്പിരിച്യുൽ മെഡിറ്റേഷനിൽ തന്നെ വിവിധതരം മെഡിറ്റേഷൻസ് പരിശീലിപ്പിക്കാറുണ്ട്. മന്ത്രാ-മെഡിറ്റേഷനിൽ വിവിധതരം മന്ത്രങ്ങൾ ഉരുവിട്ട് അതിൽ ശ്രദ്ധകേന്ദ്രീകരിച്ചു ധ്യാനം ചെയ്യുന്നു. ഇമോഷണൽ-മെഡിറ്റേഷനിൽ നല്ല വികാരങ്ങളെ അതായത് സ്നേഹം അനുകമ്പ ക്ഷമ സമാധാനം എന്നിവയെ പ്രദർശിപ്പിക്കാനായി ധ്യാനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഗൈഡഡ്-മെഡിറ്റേഷനിൽ ഒരു വ്യക്തി നയിക്കുന്നത് അതുപോലെ അനുകരിച്ചുകൊണ്ട് ധ്യാനം ചെയ്യുന്നു. ചക്ര-മെഡിറ്റേഷനിൽ സൂക്ഷ്മശരീരത്തിലെ വിവിധ ചക്രങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് ധ്യാനം ചെയ്യുന്നു.

എന്നാൽ ബ്ലിസ് സ്പിരിച്യുൽ മെഡിറ്റേഷനിൽ ആത്മാവിനെ കേന്ദ്രീകരിച്ചുള്ള ധ്യാനത്തിനാണ് പ്രാധാന്യം നൽകുന്നത്. ഇവിടെ ആത്മാവിൻറെ വിവിധ തലങ്ങളെ സജ്ജീവമാക്കികൊണ്ട് ഒരു വ്യക്തിയുടെ പരിപൂർണ്ണ വല്ലഭത്വത്തിൽ അധിഷ്ഠിതമായ പരമമായ സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ പരിശീലിപ്പിക്കുന്നു.

Benefits

ഇന്ന് ഭൂരിഭാഗം വ്യക്തികളും നേരിടുന്ന ശാരീരിക മാനസിക ദുരിതങ്ങളിൽ നിന്നും മോചനം നേടാനും അതോടൊപ്പം ഉപാധികളില്ലാതെ സന്തോഷത്തിലും സമാധാനത്തിലും സ്വസ്ഥതയിലും ജീവിക്കാനും ജാതിമത പ്രായവ്യത്യാസമില്ലാതെ ഏവരെയും സജ്ജമാക്കുന്നു.

വിശ്വാസവരുദ്ധ്യങ്ങളോ വിദ്യാഭ്യാസനിലവാരമോ ജീവിതസംസ്‌കാരവ്യത്യാസങ്ങളോ ഒന്നും ബാധകമാകാതെ ഏവർക്കും ഒരുപോലെ അഭ്യസിക്കാവുന്ന ലളിതമായ ഒന്നാണ് ബ്ലിസ് സ്പിരിച്യുൽ മെഡിറ്റേഷൻ.

Who Can Join

മതാതീയമായി ആത്മീയത ആസ്വദിക്കണം എന്ന് ആഗ്രഹമുള്ള ആർക്കും പ്രായഭേദമില്ലാതെ ബ്ലിസ് സ്പിരിച്യുൽ മെഡിറ്റേഷനിൽ പങ്കെടുക്കാൻ സാധിക്കും.

ആത്മാവിന്റെയും മനസിന്റെയും ശരീരത്തിന്റെയും പൂർണ്ണമായ സാമർത്ഥ്യത്തെയും ശക്തിയെയും ഉപയോഗപ്പെടുത്തി ജീവിതത്തിൽ ഉന്നമനം ആഗ്രഹിക്കുന്നവർക്കും ബ്ലിസ് സ്പിരിച്യുൽ മെഡിറ്റേഷൻ ഏറെ സഹായകമാണ്.

ഒപ്പം ശാരീരികാസ്വാസ്ഥ്യമുള്ളവർക്കും മനസികപിരിമുറുക്കം അനുഭവിക്കുന്നവർക്കും ബ്ലിസ് സ്പിരിച്യുൽ മെഡിറ്റേഷൻ സഹായകമാകും.

Tags: meditation

Post navigation

Previous Post
Next Post

(1) Comment

  1. Beena ka says:
    July 22, 2025 at 9:25 pm

    മത ചിന്തകൾക്ക് അതീതമായ ആത്മീകത അനുഭവിച്ചറിയാൻ മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ ഒന്നുമില്ലാതെ ഈശ്വര ചൈതന്യം എന്താണെന്ന് അനുഭവിച്ചറിയാനും സാധിക്കുന്നു ഇതിലൂടെ..

    Reply

Leave A Comment Cancel reply

All fields marked with an asterisk (*) are required

Recent Posts

  • ശബരിമല ഒരു ശാസ്ത്രീയ സത്യം
  • ഭാരതസംസ്കാര പ്രചരണസഭ
  • BLISS SPIRITUAL MEDITATION
  • എന്താണ് സമാധി?
  • പണസമ്പാദ്യം ദൈവീകമോ?

Recent Comments

  1. Swathy Vijayakumar on ശബരിമല ഒരു ശാസ്ത്രീയ സത്യം
  2. Vivek S V on ശബരിമല ഒരു ശാസ്ത്രീയ സത്യം
  3. Mahima Kamal Mahal on ശബരിമല ഒരു ശാസ്ത്രീയ സത്യം
  4. Mishma Kamal Mahal on ശബരിമല ഒരു ശാസ്ത്രീയ സത്യം
  5. Anishma Kamal Mahal on ശബരിമല ഒരു ശാസ്ത്രീയ സത്യം

Archives

  • October 2025
  • April 2025
  • March 2025
  • January 2025
  • December 2023
  • November 2023
  • October 2023

Categories

  • General
  • Spiritual
  • Theology

Recent Posts

  • ശബരിമല ഒരു ശാസ്ത്രീയ സത്യം
    October 20, 2025
  • ഭാരതസംസ്കാര പ്രചരണസഭ
    April 8, 2025
  • BLISS SPIRITUAL MEDITATION
    March 12, 2025

Categories

  • General
  • Spiritual
  • Theology

Archives

  • October 2025
  • April 2025
  • March 2025
  • January 2025
  • December 2023
  • November 2023
  • October 2023

Meta

  • Register
  • Log in
  • Entries feed
  • Comments feed
  • WordPress.org
logo

We are providing high-quality online courses for about ten years. Our all instructors expert and highly experienced. We provide all kinds of course materials to our students

Follow Us

Contact Us

  • Life Giving News, Trivandrum, Kerala, India - 695501

  • kgmnj73@gmail.com

  • +94 9726 8898

Feel free to contact us

    Recent Posts

    • ശബരിമല ഒരു ശാസ്ത്രീയ സത്യം
      October 20, 2025
    • ഭാരതസംസ്കാര പ്രചരണസഭ
      April 8, 2025
    © Copy 2023. All Rights Reserved