Wishlist Share
Share Course
Page Link
Share On Social Media
Categories: Life Spiritual

About Course

ഞാൻ ആരാണ് എന്നത് എക്കാലവും മനുഷ്യനെ ആകുലചിത്തനാക്കിയിരുന്ന ഒരു ചോദ്യമായിരുന്നു. ഇന്നും പലരും ഈ അന്വേഷണപാതയിൽ ആണ്.

ഈ വിജ്ഞാനപദ്ധതി നിങ്ങൾ യഥാർത്ഥത്തിൽ ആരാണ് എന്ന് കണ്ടെത്താനും, അതോടൊപ്പം ജീവിതത്തിൻറെ വിവിധ മേഖലകളിൽ ആ വ്യക്തി ബോധത്തിൽ വേരൂന്നി ജീവിക്കാൻ സഹായിക്കുകയും ചെയ്യും.

ഈ ലോകം പലതരത്തിൽ നിങ്ങളെ സ്വാധീനിച്ചു താൽക്കാലികവും നൈമിഷികവുമായ കാര്യങ്ങളിൽ കുരുക്കി യഥാർത്ഥ ലക്ഷ്യബോധത്തിൽ നിന്നും വ്യതിചലിപ്പിച്ചു കൊണ്ടുപോകും. ഒരുപക്ഷെ വർഷങ്ങളായി നിങ്ങൾ അത്തരത്തിൽ ലക്ഷ്യം മാറിയ പാതയിൽ സഞ്ചരിക്കുന്നുണ്ടാവാം. ഈ ട്രെയിനിങ് പ്രോഗ്രാം യഥാർത്ഥ ലക്ഷ്യബോധം നൽകുകയും ശരിയായ പാതയിൽ സഞ്ചരിക്കാൻ നിങ്ങളെ സജ്ജമാക്കുകയും ചെയ്യും.

ഇത് പൂർണ്ണമായും ഒരു ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാം ആണ്. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ട്രെയിനിങ് വീഡിയോസ് നിങ്ങളുടെ ഇഷ്ടാനുസരണം നിങ്ങൾക്ക് അനുയോജ്യമായ സമയത്ത് കാണാനും പാരിശീലിക്കാനും സാധിക്കും.

ദിവസവും 20 – 25 മിനിറ്റ് നിങ്ങളുടെ ആത്മീയ പ്രകാശനത്തിനായി മാറ്റാനായാൽ ബോധോദയത്തിലൂടെ ശരീരം, മനസ്സ്, ആത്മാവ്, ഭൂമി, പ്രകൃതി, തരംഗങ്ങൾ, ബോധം, ജീവിതം, പ്രപഞ്ചം ഇവയിൽ എല്ലാം നിങ്ങൾക്ക് സ്വയം നിങ്ങളെ കാണാനും, അതേ നിങ്ങളിൽ തന്നെ ഇവയെ ഒക്കെയും കാണാനും അനുഭവിക്കാനും പറ്റുന്ന ശ്രേഷ്ഠമായ അവസ്ഥയിൽ എത്തിച്ചേരാൻ സാധിച്ചേക്കാം.

സാധാരണ ബോധത്തിൽ നിന്നും ആന്തരിക ബോധത്തിലൂടെയുള്ള 9 ദിവസത്തെ സഞ്ചാരം ജീവിതത്തെയും, ചിന്താ മണ്ഡലങ്ങളെയും പുതുമയോടെ മാറ്റിമറിക്കുന്നു. ശ്രേഷ്ഠത അറിഞ്ഞു, ശ്രേഷ്ഠത അനുഭവിച്ച്, ശ്രേഷ്ഠത ആസ്വദിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാം ഏറെ പ്രയോജനകരമാകും.

Show More

Course Content

Introduction

  • Who am I
    09:31
  • Meditation

Day 1

Day 2

Day 3

Day 4

Day 5

Day 6

Day 7

Day 8

Day 9

Student Ratings & Reviews

No Review Yet
No Review Yet