
About Course
ശരീരം ആണ് മനുഷ്യൻറെ ഏറ്റവും വലിയ വിഭവവും സമ്പത്തും. ശരീരം ആരോഗ്യമായും കാര്യക്ഷമമായും ഊർജ്വസ്വലമായും ഇരുന്നാൽ അതിൽ കൂടുതൽ ധന്യമായ ഒന്നും ഇല്ല. മനുഷ്യന് എന്തുചെയ്യണം എങ്കിലും ശരീരം അനിവാര്യമാണ്.
എന്നാൽ പലപ്പോഴും ശാരീരിക വൈകല്യങ്ങളും ആരോഗ്യമില്ലായ്മകളും മനുഷ്യൻറെ ദൈനദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാറുണ്ട്. അവനവൻറെ ശരീരത്തെക്കുറിച്ചുള്ള അറിവില്ലായ്മ ആണ് പലപ്പോഴും അനാരോഗ്യങ്ങൾ ഉണ്ടാകാനുള്ള കാരണം. മാത്രവുമല്ല ഉണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സ്വാഭാവിക വഴികളെ കുറിച്ചും മനുഷ്യൻ ഇന്ന് ബോധവാനല്ല.
നിങ്ങൾക്ക് ശരീരത്തിൻറെ ക്ഷീണാവസ്ഥയെ പുരുജ്ജീവിപ്പിക്കാൻ അടിസ്ഥാനപരമായ ചിലകാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്ന ഒരു ലളിതമായ പരിശീലനം ആണിത്. കൂടുതൽ സങ്കീർണ്ണമായ ആരോഗ്യപ്രശ്നനങ്ങൾക്ക് മറ്റ് പരിശീലന പരിപാടികൾ ഉണ്ട്.
അസുഖം വന്നിട്ടില്ലേ ചികില്സിക്കുന്നതിനെക്കാൾ വരാതിരിക്കാൻ ഈ പരിശീലനം ഒരു പരിധിവരെ നിങ്ങളെ സഹായിക്കും. വളരെ ലളിതമായ ഒരു സമീപനമാണ് ഈ പരിശീലനത്തിൽ അവലംബിച്ചിരിക്കുന്നത്.
ഇത് പൂർണ്ണമായും ഒരു ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാം ആണ്. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ട്രെയിനിങ് വീഡിയോസ് നിങ്ങളുടെ ഇഷ്ടാനുസരണം നിങ്ങൾക്ക് അനുയോജ്യമായ സമയത്ത് കാണാനും പാരിശീലിക്കാനും സാധിക്കും.
ഏറ്റവും അഭികാമ്യം രാവിലെ ഉറക്കം എഴുന്നേറ്റത്തിന് ശേഷമോ, അല്ലങ്കിൽ രാത്രി ഉറങ്ങുന്നതിന് തൊട്ട് മുൻമ്പോ ആയിരിക്കും.
Course Content
Introduction
-
Intro