
About Course
എന്താണ് antaryAmi Training Program?
antaryAmi (RiseUP) എന്നു പറയുന്ന ഈ Training Program ഒരു മതത്തെ കുറിച്ചുള്ള പഠനം അല്ല. ക്രിസ്ത്യാനിയാണെങ്കിലും, ഹിന്ദുവാണെങ്കിലും, മുസ്ലിമാണെങ്കിലും, ദൈവത്തെ ശരിക്കും സ്പർശിക്കുവാൻ, അറിയുവാൻ, മനസിലാക്കുവാൻ, ദൈവവുമായി ഒരു അടുത്ത ബന്ധത്തിൽ വരുവാനായിട്ട് നമ്മളെ കഴിവുള്ളവരാക്കുവാൻ പരിശീലനം തരുന്ന ഒരു Program ആണ്. ഇതിൽ പങ്കെടുക്കുന്ന ഓരോ വ്യക്തികൾക്കും അവരുടെ ജീവിതത്തിൽ ഒരു “പരിവർത്തനം” ഉണ്ടാകണം എന്നുള്ളതാണ് ഈ Program കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ മാനുഷിക പ്രകൃതത്തിൽ ഉള്ള ജീവിതത്തിൽ നിന്നും ദൈവം ആഗ്രഹിക്കുന്ന ദൈവീക പ്രകൃതത്തിൽ ഉള്ള ഒരു Transformation നു വേണ്ടിയുള്ള ഒരു waiting period. ദൈവം ആഗ്രഹിക്കുന്ന സമയത്ത് ഒരു പരിവർത്തനത്തിന് വേണ്ടി നമ്മൾ ദൈവ സന്നിധിയിൽ വിധേയപ്പെടണം അപ്പോൾ അകത്ത് പരിവർത്തനം നടക്കും. ദൈവ ചൈതന്യത്തിനകത്തു concentrate ചെയ്തു ഇരിക്കണം. അതിന് ദൈവത്തിന്റെ പരിജ്ഞാനം നമുക്ക് വേണം. അതിന്റെ ആദ്യത്തെ source കർത്താവാണ്. ദൈവം ആഗ്രഹിക്കുന്ന ഒരു പരിവർത്തനം അകമേയാണ് നടക്കേണ്ടത്. അതിന് നമുക്ക് ആഗ്രഹം ഉണ്ടായിരിക്കണം, നമ്മുടെ ഹൃദയം ശുദ്ധവുമായിരിക്കണം.
Course Content
Introduction
-
Session 1
-
Session 2
-
Session 3
-
Session 4
-
Session 5