• kgmnj73@gmail.com
  • +94 9726 8898
Guru MKG
Guru MKG
  • Home
  • Courses
  • Gospel
  • eBooks
  • Shop
  • Pages
    • Story
    • Instructor Profile
  • Contact
  • 0
  • Login
  • |
  • Register
    • Login
    • Register
Guru MKG
  • Home
  • Courses
  • Gospel
  • eBooks
  • Shop
  • Pages
    • Story
    • Instructor Profile
  • Contact

ശബരിമല ഒരു ശാസ്ത്രീയ സത്യം

Guru MKG > GOM > General > ശബരിമല ഒരു ശാസ്ത്രീയ സത്യം
  • Manoj KG
  • October 20, 2025October 22, 2025
  • 12 Comments on ശബരിമല ഒരു ശാസ്ത്രീയ സത്യം
  • General

ശബരിമലയുടെ പിന്നിലെ ശാസ്ത്രീയ സത്യം മനസ്സിലാക്കണമെങ്കിൽ ലക്ഷക്കണക്കിന് വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ച് കലിയുഗവും ദ്വാപരയുഗവും പിന്നിട്ട് ത്രേതായുഗത്തിൻറെ അടുക്കലോളം എത്തേണ്ടിവരും.

ആ കാലഘട്ടത്തിൽ തെക്കൻ ഭാരതത്തിൽ മഴയുടെ ലഭ്യത വളരെ കുറവായിരുന്നു. അറബിക്കടലിൽ രൂപപ്പെടുന്ന നീരാവി സഞ്ചരിച്ചു ബംഗാൾഉൾക്കടലിലും, അതുപോലെ ബംഗാൾഉൾക്കടലിൽ രൂപപ്പെടുന്ന നീരാവി അറബിക്കടലിൽ എത്തി മഴയായി മാറുകയും ചെയ്യുന്നതിനാൽ, രണ്ട് കടലുകൾക്കും മധ്യേയുള്ള ഭൂമി ജലമില്ലാത്ത ദ്രവ്യമില്ലാത്ത ഊക്ഷരഭൂമി ആയിരുന്നു. ചെടികളും മരങ്ങളും ഉണങ്ങിവരണ്ടു ജീവനുതന്നെ ഭീക്ഷണിയായ ശാസിതാവ് എന്ന ശിക്ഷിക്കുന്ന ഇടമായി ഭൂപ്രകൃതി മാറി, മനുഷ്യജീവിതം ദുസ്സഹമായിത്തീർന്നു.

പരശുരാമൻ ശ്രീരാമസിദ്ധാന്തത്തിൽ ആകൃഷ്ടനായി ആയുധം താഴെവച്ച് ഭാർഗ്ഗവനിലയം സൃഷ്ടിക്കാനായി ആ സമയത്ത് കേരളത്തിൽ എത്തി. പല ഗവേഷണങ്ങൾ നടത്തി താടകാവനത്തെ ശ്രീരാമൻ നവീകരിച്ചു ശുദ്ധീകരിച്ചു പാറപോലെ ഉറച്ചുപോയ ഭൂമിക്ക് മഴയെ (ഗംഗയെ) പ്രത്യക്ഷമാക്കി മോക്ഷം നൽകിയ അതെ ശാസ്ത്രീയ വീക്ഷണത്തിൽ വേരൂന്നിക്കൊണ്ട് പരശുരാമൻ കർമ്മപദ്ധതികൾ ഒരുക്കി.

ലോകമെങ്ങും ഉള്ള ജ്ഞാനികൾ പലരും പോംവഴി കണ്ടത്താനായി പരിശ്രമിച്ചു പരാജയപ്പെട്ട സ്ഥാനത്ത്, പരശുരാമൻ ആര്യസിദ്ധാന്തത്താൽ (ശ്രീരാമസിദ്ധാന്തത്താൽ) മഴമേഘങ്ങളുടെ സഞ്ചാരപഥം (ആകാശഗംഗ) അദ്ദേഹം കണ്ടെത്തി. വായുസമ്മർദ്ദം കുറഞ്ഞ ഇന്നത്തെ ശബരിമല സ്ഥിതിചെയ്യുന്ന സ്ഥലത്തുകൂടെ മഴമേഘങ്ങൾ സഞ്ചരിച്ചു രണ്ട് കടലുകളിലും എത്തി അവിടെ ഘനീഭവിച്ചാണ് കടലിൽ മഴപെയ്യുന്നത്.

ഈ ഭൂമിയിലെ ജീവലോകത്തിൻറെ എല്ലാം പ്രശ്നങ്ങളെയും പരിഹരിക്കാനായി മണ്ണിനും (ഹരൻ) വൃക്ഷപ്രകൃതിയും (ഹരി) ചേർന്ന് ജലത്തെ അയനം ചെയ്‌താൽ മാത്രമേ പരിഹാരം ഉണ്ടാക്കാൻ കഴിയു എന്ന അറിവിൽ, ജലത്തെ പ്രതിഷ്ഠിതമാക്കാൻ ശ്രീധർമ്മ ശാസ്ത്രത്തിന്റെ കാവുകളായ ആര്യങ്കാവുകൾ അദ്ദേഹം സ്ഥാപിച്ചു. അതായത് കടലിൽ പെയ്യുന്ന മഴ കരയിൽ പെയ്യിക്കണം എങ്കിൽ കരയിൽ വച്ച് ഈ മഴമേഘങ്ങളെ തടഞ്ഞു നിറുത്തണം. അതിനാൽ ഇന്നത്തെ ശബരിമല സ്ഥിതിചെയ്യുന്ന പ്രദേശത്തുള്ള മലനിരകളുടെ ഉയരം താരതമ്യേന കുറവായതിനാൽ അതിൻറെ ഉയരം മഴമേഘങ്ങളുടെ സഞ്ചാരപഥത്തോളം ഉയർത്തി (പതിനെട്ട് മലനിരകളിലും മഹാവൃക്ഷ പ്രകൃതിയെ നട്ടുപരിപാലിച്ച്) മഴമേഘങ്ങളെ തടഞ്ഞു നിറുത്തി മഴപെയ്യിക്കുന്ന ശാസ്ത്ര വൈഭവം.

ഈ ശാസ്ത്ര വൈഭവം സ്ഥാപിക്കപ്പെട്ടത് തെക്കേ ഇന്ത്യയിൽ മാത്രമായതിനാലാണ് നമ്മുടെ കുഞ്ഞുങ്ങളുടെ പാഠ്യപദ്ധതികളിൽ മഴപെയ്യുന്നത് മഴമേഘങ്ങളെ മലനിരകൾ തടഞ്ഞു നിറുത്തിയിട്ടാണ് എന്നത് ഉൾപ്പെടുത്തിയിരിക്കുന്നത്.

വെള്ളത്തിൻറെ (ശബരം) ലഭ്യതയ്ക്കായി ചെയ്തെടുത്ത പദ്ധതിയായതിനാൽ, തെക്കേ ഇന്ത്യയെ പഞ്ചദ്രാവിഡദേശങ്ങളാക്കി അതിൻറെ ജലപീഠമാക്കി ശബരിപീഠത്തെ പ്രതിഷ്ഠിച്ചു. അങ്ങനെ പശ്ചിമഘട്ടത്തിൻറെ രണ്ടുവശങ്ങളിലും ഉള്ള ഭൂമിയിൽ സമൃദ്ധമായ മഴയും ഒപ്പം പശ്ചിമഘട്ടത്തിൽ നിന്നും ഉണ്ടായ പുഴകളിലൂടെ വെള്ളവും ലഭിക്കാൻ തുടങ്ങി.

അടുത്തതായി അദ്ദേഹം ചെയ്തത് വർഷാവർഷം ഈ പതിനെട്ട് മലകളിലെയും മരങ്ങളുടെയും സസ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി, ഈ ശാസ്ത്രവിദ്യ എല്ലാമനുഷ്യരും അറിയാനും മരങ്ങളെ സംരക്ഷിക്കാനുമായുള്ള ഒരു ധർമ്മ-കർമ്മ പദ്ധതി രൂപീകരിച്ചു.

അങ്ങനെ ഈ ശാസ്ത്രരഹസ്യത്തെ അദ്ദേഹം ഒരു പ്രതിഷഠയാക്കിയും കർമ്മപദ്ധതികളെ വർഷംതോറും ചെയ്യാനുള്ള ആചാരാനുഷ്ടാനങ്ങളായും സ്ഥാപിച്ചുറപ്പിച്ചു.

ഈ കർമ്മ പദ്ധതികൾക്കായി ആ ശാസ്ത്രീയസത്യങ്ങളെ മനസിലാക്കി അവിടെ എത്തുന്ന എല്ലാ മനുഷ്യരെയും അയ്യൻ എന്ന് വിളിച്ചുകൊണ്ട് അവരെ പ്രതിനിധീകരിച്ചുകൊണ്ടു ആ പ്രതിഷ്ഠക്ക് ശാസ്താവ് എന്ന് നാമകരണവും ചെയ്തു.

തലമുറകളുടെ ഭാവിസുരക്ഷക്കായി ഭൂമിയെ നവമാക്കാൻ കാലങ്ങളെ ഒൻപതാക്കി. അതിൽ മണ്ഡലകാലം തുടങ്ങുന്ന കാലമണ്ഡലം വൃശ്ചികം ഒന്നുമുതൽ നാല്പത്തൊന്നു ദിവസമാണ്. ഈ സമയമാണ് വനവത്കരണത്തിനും വനപരിപാലനത്തിനും ഏറ്റവും അനുയോജ്യമായ കാലമണ്ഡലം.

പശ്ചിമ ഘട്ടത്തിന്റെ രണ്ടുവശങ്ങളുടെയും മുടികളിൽ (പഞ്ച ദ്രാവിഡ ദേശത്തിന്റെയും – ദക്ഷിണേന്ത്യ)  വെള്ളത്തെ ജീവരസമാക്കി നിലനിറുത്താനും ജൈവവ്യവിധ്യത്തെ സമ്പന്നമാക്കാനും ഏറ്റവും അനുയോജ്യമായ കൃഷിരീതികളും അദ്ദേഹം ഗവേഷണം ചെയ്തു കണ്ടെത്തി. തമിഴ്‌നാട് ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിൻറെ കിഴക്കുഭാഗത്ത് ഏറ്റവും അനുയോജ്യം നവധാന്യങ്ങൾ ആണെന്ന് മനസിലാക്കി ആ കൃഷികൾ ആരംഭിച്ചു. കേരളത്തിൽ ഭൂപ്രകൃതി അനുസരിച്ചു വെള്ളം ഒഴുകി കടലിൽ എത്തി പാഴായിപ്പോകാതെ ഭൂമിയിലേക്ക് വെള്ളം ആഴ്ന്നിറങ്ങാനായി സഹായകമാകുന്ന തെങ്ങുകൃഷിയും നെൽപ്പാടങ്ങളും ഒരുക്കി.

പശ്ചിമഘട്ടത്തിൽ വനസംരക്ഷണവും, എന്നാൽ കേരളക്കരയിൽ ജലസംരക്ഷണത്തിനായി (ഭൂഗർഭജലത്തിനായി), മഴുവിനാൽ കാടുവെട്ടിത്തെളിച്ചു കല്പവൃക്ഷങ്ങളെ നട്ടുവളർത്തി. കേരങ്ങളുടെ നാടായതുകൊണ്ടല്ല കേരങ്ങൾ നാട്ടുപരിപാലിക്കേണ്ട നാടായതുകൊണ്ടാണ് കേരളം എന്ന് നാമധേയം ചെയ്തത്.

ഈ കൃഷിഫലങ്ങളെ സംരക്ഷിക്കുന്ന കർമ്മപദ്ധതികൂടെയാണ് ശബരിമല ശാസ്ത്രീയത എന്ന് മനസിലാക്കിയിട്ടാണ് പ്രതീകാത്മകമായി ഇരുമുടികെട്ടിൽ തേങ്ങയും നവധാന്യങ്ങളും നിറച്ചുകൊണ്ട്, സസ്യലോകത്തിൻറെ വേരുകൾക്ക് കേടുവരാതെ നഗ്നപാദനായി പോകാനായി ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ശ്രീധർമ്മകർമ്മപദ്ധതികൾക്കായി പതിനെട്ട് മലകളിലേക്കും പോകുന്ന ജനാവലികൾ മണ്ഡലകാലത്തിനൊടുവിൽ വൃക്ഷപരിപാലനം എല്ലാമലനിരകളിലും പരിപൂർണ്ണമായി നടപ്പിലാക്കി എന്ന ഉറപ്പുവരുത്തലിന്റെ, ഭാവിയുടെ വെളിച്ചമാണ് ആ പച്ചകൊടിയാണ് മകരവിളക്ക് തെളിയിക്കൽ. എപ്പോഴാണോ മകരവിളക്ക് തെളിയുന്നത്, അപ്പോഴാണ് നാമജപത്തോടെ കരഘോഷത്തോടെയുള്ള ശാസ്ത്രവിശ്വാസികളുടെ മടക്കയാത്ര ആരംഭിക്കുന്നത്.

ചുരുക്കത്തിൽ ഒന്നോരണ്ടോ ദിവസംകൊണ്ട് ശബരിമലയിൽ വേറെ എന്തേലും ഉദ്ദേശവുമായായി പോയി വന്നിട്ട് ഒരു കാര്യവുമില്ല, ആ കാലമണ്ഡലം മുഴുവൻ അവിടെ വൃക്ഷപരിപാലനം ചെയ്തിട്ടാണ് മടങ്ങേണ്ടത്.

കാലക്രമേണ ഈ സത്യങ്ങൾ മങ്ങിത്തുടങ്ങിയപ്പോൾ വനവത്കരണവും വനപരിപാലനവും നിലച്ചു. പലരും വനങ്ങൾ കയ്യേറി കൃഷികൾ ആരംഭിച്ചപ്പോൾ മഹാവൃക്ഷപ്രകൃതിയ്ക്ക് കോട്ടം വന്നു.

ശബരിമലയിലെ ഈ ശാസ്ത്ര സത്യം ഒരു നൈഷ്ഠിക ബ്രഹ്മചര്യ വൃതത്താൽ പിന്നീട് മനസിലാക്കിയത് ശ്രീ മണികണ്ഠനാണ്. കലിയുഗത്തിൽ വീണ്ടും ജലലഭ്യത കുറഞ്ഞപ്പോൾ, കൽപാന്തത്തെ (ജീവലോകത്തിൻറെ സർവ്വനാശത്തെ) തടുക്കുവാൻ, മാതൃലോകത്തെ (ജന്തുലോകത്തെ) സംരക്ഷിക്കുവാൻ ശ്രീ മണികണ്ഠൻ തയ്യാറായി. തന്റെ ജീവിതലക്ഷ്യം കേവലം ഒരു നാട്ടുരാജ്യത്തിന്റെ സംരക്ഷണ അല്ല, മറിച്ച് ഈ ലോകത്തിന്റെ തന്നെ ജീവൻറെ നിലനില്പായ ശബരത്തിന്റെ സംരക്ഷണമാണ് എന്ന് മനസിലാക്കിയ ശ്രീ മണികണ്ഠൻ ആ ദൗത്യം ഏറ്റെടുത്തു. മാതൃലോകത്തിൻറെ ഉദരസംബന്ധമായ രോഗം (ജന്തുലോകത്തിൻറെ ജീവനായുള്ള ജലത്തിന്റെ ലഭ്യത) നിവാരണത്തിനായി പരശുരാമന് ശേഷം ജീവിതം ഹോമിച്ച ശാസ്ത്രകാരനാണ് ശ്രീ മണികണ്ഠൻ.

മരങ്ങളെയും സസ്യങ്ങളെയും തിന്നുനശിപ്പിക്കുന്ന സസ്യഭുക്കുകളായ എരുമ പോലുള്ള മൃഗങ്ങൾ പ്രവേശിക്കാതെ വന്യമൃഗങ്ങളെ വിന്യസിപ്പിച്ചു പതിനെട്ട് മലനിരകളെയും മണികണ്ഠൻ പൂങ്കാവനമാക്കി മാറ്റി.

അയ്യപ്പൻ മണികണ്ഠനല്ല, എന്നാൽ മണികണ്ഠൻ അയ്യപ്പനാണ്, ശാസ്ത്രീയ സത്യം മനസിലാക്കി മണികണ്ഠനെപോലെ വനപരിപാലനത്തിന് ശബരിമലയിൽ പോകുന്ന ഏവരും അയ്യപ്പനാണ്.

ഭൂമിയെ പാഴ്നിലം ആക്കുന്ന  അന്ധവിശ്വാസങ്ങളിൽ വേരൂന്നിയ കേവലം പ്രദർശനകേന്ദ്രമല്ല ശബരിമല. നാം കാണുന്ന ഭൗതീക കർമ്മപദ്ധിതികൾ മാത്രമല്ല അവിടത്തെ ആചാരങ്ങളും അനുഷ്ടാനങ്ങളും.

കോവിൽ തീർക്കുന്ന ദിവ്യദ്രവ്യങ്ങളുടെ ശാസ്ത്രനിലയമായി ഈ ഭൂമി നമ്മുടെ ആഗ്രഹങ്ങൾക്ക് വർണ്ണങ്ങൾ ഏകട്ടെ! ജാതിമത രാഷ്ട്രീയ ചിന്തകൾക്കപ്പുറത്ത്, കോവിലുകൾ ശ്രീധർമ്മശാസ്ത്ര പദ്ധതികളുടെ സുദർശനകേന്ദ്രങ്ങളായി ഉയർന്നു പരിലസിക്കട്ടെ!  ഭാരതം ലോകനന്മക്കായി സമർപ്പിച്ച, കണ്ണും കാതും തുറന്നിരിക്കുന്ന ശാസ്ത്രമെന്ന വിഗ്രഹത്തെ വിലയം പ്രാപിക്കാൻ സകലമനുഷ്യരുടെയും ബുദ്ധി പ്രകാശികട്ടെ!

സത്യം ജയിക്കട്ടെ! ശാസ്ത്രം നിലനിൽക്കട്ടെ!

#Sabarimala കടപ്പാട് ശ്രീ സന്തോഷ് ചെത്തിക്കോട്‌ #Ayyappaswami

Post navigation

Previous Post

(12) Comments

  1. Kala Kamal Mahal says:
    October 21, 2025 at 12:07 am

    Excellent…. This is the ultimate truth

    Reply
  2. ANU PARVATHY says:
    October 21, 2025 at 7:20 am

    ❤️👏👌

    Reply
  3. K K Varghese says:
    October 21, 2025 at 7:50 am

    അതെ — നിങ്ങൾ ഉന്നയിച്ച ചിന്തയ്ക്ക് ഒരു ഗംഭീരമായ സാമൂഹ്യ-ചരിത്രപരമായ അടിസ്ഥാനമുണ്ട്. ഇതിനെ കുറിച്ച് അല്പം വിശദീകരിക്കാം:

    1️⃣ “പരശുരാമൻ” എന്ന പ്രതീകം:
    പൗരാണികമായി “പരശുരാമൻ” എന്നു പറയുന്നത് “മഴു” (അഥവാ വാളോ കൊയ്യാനുള്ള ഉപകരണമോ) കൈയ്യിൽ പിടിച്ചവനാണ് — അതായത് ശാരീരിക അധ്വാനം ചെയ്യുന്നവൻ, ഭൂമി കൃഷിയോഗ്യമാക്കുന്നവൻ, തൊഴിലാളി വർഗ്ഗത്തിന്റെ പ്രതിനിധി. “മഴു എറിയുക” എന്നത് അർത്ഥതലത്തിൽ ഭൂമിയെ പരിപാലനത്തിന് തുറക്കുക, വേരുറപ്പിക്കുക, സംസ്കാരം പടർത്തുക എന്ന സാമൂഹ്യപ്രവർത്തനത്തിന്റെ പ്രതീകമായി വായിക്കാം.

    2️⃣ “മഴു എറിഞ്ഞ് സമുദ്രം പിന്മാറി കേരളം ലഭിച്ചു” — ഇതിന്റെ യഥാർത്ഥ അർത്ഥം:
    പൗരാണിക കാഴ്ചയിൽ ഇത് ഒരു ആഖ്യാന രൂപമാണ്. എന്നാൽ സാമൂഹിക അർത്ഥത്തിൽ ഇത് തൊഴിലാളി വർഗ്ഗം കഠിനാധ്വാനത്തിലൂടെ കടലോര പ്രദേശം മനുഷ്യവാസയോഗ്യമാക്കിയതിന്റെ പ്രതീകമായി വായിക്കാം. അതായത്, തെക്കൻ തീരപ്രദേശത്തെ പുനർവികസനം, ഭൂമി നിർമ്മാണം, കൃഷിയോഗ്യമാക്കൽ എന്നിവയുടെ ചാരിതാർത്ഥ്യം ആണ് ആ കഥ പറയുന്നത്.

    3️⃣ ചരിത്രസത്യമായി:
    , കേരളം എന്ന സംസ്ഥാന രൂപം ലഭിച്ചത് 1956 നവംബർ 1-ന്, ഭാഷാപ്രദേശീയ പുനഃസംഘടനയുടെ ഭാഗമായി ആയിരുന്നു. അതിന് മുമ്പ് ഇവിടം മൂന്ന് ഭരണപ്രദേശങ്ങളായിരുന്നു —

    ട്രാവൻകൂർ (Travancore)

    കൊച്ചി (Cochin)

    മലബാർ (Malabar) — മദ്രാസ് പ്രസിഡൻസിയുടെ ഭാഗം

    ഇവയെ ഒന്നിപ്പിച്ചാണ് കേരള സംസ്ഥാനമെന്ന ആധുനിക രാഷ്ട്രീയഭൂപടം ഉണ്ടായത്.

    4️⃣ അർത്ഥതലത്തിലെ സംഘർഷം:
    അതായത്, “പരശുരാമൻ മഴുവെറിഞ്ഞ് കേരളം ഉണ്ടാക്കി” എന്നത് ചരിത്രമല്ല, സാമൂഹ്യചിന്തയുടെ ആഖ്യാനമായ ഒരു രൂപകമാണ്. അത് അധ്വാനത്തിന്റെ പ്രതീകവും തൊഴിൽവർഗ്ഗത്തിന്റെ വിജയം പ്രതിനിധീകരിക്കുന്നതുമാണ്.

    —

    ഇത് നിങ്ങളെപ്പോലെ സാമൂഹ്യ-ബൈബിള്‍ പഠന ചിന്തയുള്ളവർക്ക് വളരെ പ്രാസക്തമായ ഒരു വ്യാഖ്യാനരേഖയാണ് — പുരാണവും ചരിത്രവും മനുഷ്യ അധ്വാനത്തിന്റെയും ബുദ്ധിവികാസത്തിന്റെയും ഭാഷയിൽ വായിക്കുക.

    Reply
  4. Aiswarya R V says:
    October 21, 2025 at 8:15 am

    ശബരിമലക്കുറിച്ച് അതിന്റേ ശാസ്ത്രീയ വശത്തെക്കുറിച്ച് വിവരിക്കുന്ന ഈ ലേഖനം കണ്ടും കേട്ടും വന്നതിന് അപ്പുറത്തേക്ക് ചിന്തിപ്പിക്കുന്ന ഒരു പുതിയ തിരിച്ചറിവായിരുന്നു.

    Reply
  5. Jyothish Acharya says:
    October 21, 2025 at 10:03 pm

    പുതിയ ആത്മീയ അറിവുകൾ നമ്മിലേക്കു എത്തിക്കുന്ന അങ് എടുക്കുന്ന എഫ്ഫർട്സ് അങ്ങേയുടെ ജ്ഞാനം 👏ഗ്രേറ്റ്‌ മനോജ്‌ ഗുരു 👏
    നന്ദി

    Reply
  6. Parvathy says:
    October 21, 2025 at 10:04 pm

    Puthiye oru perspective il sabarimala enthanulla thiricharivu thannatil nanni 🙌👌

    Reply
  7. Revathy VM says:
    October 21, 2025 at 10:14 pm

    ശബരിമല യുടെ സത്യം ഇതിൽ നിന്ന് തിരിച്ചറിഞ്ഞു നന്ദി ✨🌸

    Reply
  8. Anishma Kamal Mahal says:
    October 22, 2025 at 8:42 am

    തികച്ചും യഥാർധ്യമായ സത്യം 🙏🙏🙏

    Reply
  9. Mishma Kamal Mahal says:
    October 22, 2025 at 8:43 am

    Excellent 🙏🙏🙏🙏
    We need real truth👍

    Reply
  10. Mahima Kamal Mahal says:
    October 22, 2025 at 8:45 am

    🙏🙏🙏, Great truth

    Reply
  11. Vivek S V says:
    October 22, 2025 at 8:47 am

    Super👍❤️🙏

    Reply
  12. Swathy Vijayakumar says:
    October 22, 2025 at 10:28 am

    Very Informative Explanation👏

    Reply

Leave A Comment Cancel reply

All fields marked with an asterisk (*) are required

Recent Posts

  • ശബരിമല ഒരു ശാസ്ത്രീയ സത്യം
  • ഭാരതസംസ്കാര പ്രചരണസഭ
  • BLISS SPIRITUAL MEDITATION
  • എന്താണ് സമാധി?
  • പണസമ്പാദ്യം ദൈവീകമോ?

Recent Comments

  1. Swathy Vijayakumar on ശബരിമല ഒരു ശാസ്ത്രീയ സത്യം
  2. Vivek S V on ശബരിമല ഒരു ശാസ്ത്രീയ സത്യം
  3. Mahima Kamal Mahal on ശബരിമല ഒരു ശാസ്ത്രീയ സത്യം
  4. Mishma Kamal Mahal on ശബരിമല ഒരു ശാസ്ത്രീയ സത്യം
  5. Anishma Kamal Mahal on ശബരിമല ഒരു ശാസ്ത്രീയ സത്യം

Archives

  • October 2025
  • April 2025
  • March 2025
  • January 2025
  • December 2023
  • November 2023
  • October 2023

Categories

  • General
  • Spiritual
  • Theology

Recent Posts

  • ശബരിമല ഒരു ശാസ്ത്രീയ സത്യം
    October 20, 2025
  • ഭാരതസംസ്കാര പ്രചരണസഭ
    April 8, 2025
  • BLISS SPIRITUAL MEDITATION
    March 12, 2025

Categories

  • General
  • Spiritual
  • Theology

Archives

  • October 2025
  • April 2025
  • March 2025
  • January 2025
  • December 2023
  • November 2023
  • October 2023

Meta

  • Register
  • Log in
  • Entries feed
  • Comments feed
  • WordPress.org
logo

We are providing high-quality online courses for about ten years. Our all instructors expert and highly experienced. We provide all kinds of course materials to our students

Follow Us

Contact Us

  • Life Giving News, Trivandrum, Kerala, India - 695501

  • kgmnj73@gmail.com

  • +94 9726 8898

Feel free to contact us

    Recent Posts

    • ശബരിമല ഒരു ശാസ്ത്രീയ സത്യം
      October 20, 2025
    • ഭാരതസംസ്കാര പ്രചരണസഭ
      April 8, 2025
    © Copy 2023. All Rights Reserved