1. ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. ആത്മാവിലെ ദാരിദ്ര്യം എന്താണെന്ന് തിരിച്ചറിയണമെങ്കിൽ പോലും ദൈവത്തിന്റെ പ്രത്യേക കൃപ ആവശ്യമാണ്. ദൈവകൃപ ലഭിക്കാത്ത ഒരാൾക്ക് തന്നിലെ ആത്മീയ ദാരിദ്ര്യത്തെ ഒരിക്കലും മനസ്സിലാക്കാൻ സാധിക്കുകയില്ല. യേശു പറഞ്ഞ രണ്ടു വ്യക്തികളുടെ പ്രാർത്ഥന ഇതിന് വ്യക്തമായ ഉദാഹരണമാണ്: ഒന്നാമൻ: തന്റെ ആചാരാനുഷ്ഠാനങ്ങളിലും കർമ്മങ്ങളിലും സ്വയനീതിയിൽ അഹങ്കരിച്ച്, തന്നത്തന്നെ ശ്രേഷ്ഠനായി കണ്ട് ദൈവസന്നിധിയിൽ നിന്നു. രണ്ടാമൻ: ദൈവകൃപയിലും കരുണയിലും മാത്രം ആശ്രയിച്ച്, തന്റെ ആത്മീയ ദാരിദ്ര്യം ഏറ്റുപറഞ്ഞ് താഴ്മയോടെ പ്രാർത്ഥിച്ചു. ദൈവത്തിന്റെ […]